Wednesday 15 January 2020

Indian Army Day


ഭാരതത്തിൽ എല്ലാ വർഷവും ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു.  സ്വാതന്ത്ര്യാനന്തരം  1949ജനുവരി  15-ന് ഇന്ത്യൻ കരസേനാ സൈനിക മേധാവിപ്പട്ടം  ബ്രട്ടീഷുകാരനായ ജനറൽ സർ (ഫ്രാൻസിസ് റോബർട്ട്) റോയ് ബുക്കറിൽ നിന്നും ഭാരയതീയനായ ലഫ്റ്റനൻ്റ് ജനറൽ(പിന്നീട് ജനറലൽ റാങ്കും അതിനു ശേഷം ഫീൽഡ് മാർഷൽ എന്ന റാങ്കുകളിലുമെത്തി) കെ എം കരിയപ്പ (Kodandera Kipper Madappa Cariappa)  (കമാൻഡർ ഇൻ ചീഫ്/Commander-in-Chief ) അധികാരമേറ്റു. ഇതിൻ്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനംആചരിക്കുന്നത്. 

കമാൻഡർ ഇൻ ചീഫ് എന്ന തസ്തിക 1955 മുതൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് (Chief of the Army Staff/COAS)  എന്ന പേരിലറിയപ്പെടുന്നു.

സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കമാൻഡർ ഇൻ ചീഫ് - ജനറൽ സർ റോബർട്ട് മക്ഗ്രേഗോർ മക്ഡൊണാൾഡ് ലോക്കാർട്ട്(General Sir Robert McGregor MacDonald Lockhart) (ബ്രട്ടീഷ് പൗരൻ)

ഭാരതീയ കരസേനയുടെ രണ്ടാമത്തെ  കമാൻഡർ ഇൻ ചീഫ് - ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബൂക്കർ(General Sir Francis Robert Roy Bucher). ഇദ്ദേഹമാണ് ഈ പദവിയിലെ അവസാനത്തെ ബ്രട്ടീഷ് സൈനികൻ.

ഭാരതീയ കരസേനയുടെ ഭാരതീയനായ ആദ്യ കമാൻഡർ ഇൻ ചീഫ് - ഫീൽഡ് മാർഷൽ കെ എം കരിയപ്പ (Kodandera Kipper Madappa Cariappa) Since 16 January 1949.

ഭാരതീയ കരസേനയുടെ അവസാനത്തെ കമാൻഡർ ഇൻ ചീഫ് - ജനറൽ രാജേന്ദ്രസിൻഹജി ജഡേജ

ഭാരതീയ കരസേനയുടെ ആദ്യത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് - ജനറൽ രാജേന്ദ്രസിൻഹജി ജഡേജ  (Since 1 April 1955)

ഭാരതീയ കരസേനാ ദിനത്തെക്കൂടാതെ ഭാരതീയവ്യോമസേനാ ദിനം (ഒക്ടോബർ 8), ഭാരതീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.  

★★★★★

Courtesy : https://indianarmy.nic.in, Wiki

Sunday 12 January 2020

National Youth Day


1984 - ൽ ഭാരത സർക്കാർ സ്വാമി വിവേകാനന്ദൻ്റെജന്മദിനം ദേശീയ യുവജനദിനമായ് (National Youth Day) ആചരിക്കാൻ തീരുമാനിച്ചു. 1985-മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു. സ്വാമി വിവേകാനന്ദൻ്റെ തത്ത്വങ്ങളും ആശയങ്ങളും ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ സ്വാമിയുടെ ജന്മദിനം യുവജനദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജനം കൊണ്ടാ‍ടുന്നുണ്ട്. സ്കൂളുകളിലും കലാലയങ്ങളിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നു.

സ്വാമി വിവേകാനന്ദൻ(ജനനം : 1863 ജനുവരി 12 കൊൽക്കത്തയിൽ.  മരണം : 1902 ജൂലൈ 4 (39-ാം വയസിൽ)ബേലൂർ മഠം, കൊൽക്കത്ത) വേദാന്ത തത്ത്വശാസ്ത്രത്തിൻ്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു. രാമകൃഷ്ണ പരമഹംസൻ്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്തഎന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിൻ്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രൻ്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തൻ്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രൻ്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.

ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിൻ്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം. വെറുമൊരു കൂടിക്കാഴ്ചയായിരുന്നില്ല അതെന്നു ശ്രീരാമകൃഷ്ണൻ്റെ വാക്കുകൾ തെളിയിക്കുന്നുണ്ട്. 'നീ വരാൻ ഇത്ര താമസിച്ചതെന്തേ? എൻ്റെ ആത്മാനുഭവങ്ങളെ പങ്കുവെക്കാനും, എൻ്റെ മനസ്സിനെ തുറന്നു കാണിക്കാനും ഞാനെത്ര കാലമായി വെമ്പൽ കൊള്ളുന്നു.....! നരേന്ദ്രനെ ഏറെക്കാലമായ്‌ അലട്ടിയിരുന്ന ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു മറുപടി. നരേന്ദ്രൻ്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ കണ്ടുമുട്ടൽ, നരേന്ദ്രൻ തൻ്റെ ആത്മീയഗുരുവായിട്ടാണ് ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തൻ്റെ പിൻഗാമിയെയും കണ്ടെത്തി.
1884-ൽ നരേന്ദ്രൻ്റെ പിതാവ്‌ മരിച്ചു. ആറേഴംഗങ്ങളുള്ള കുടുംബത്തിൻ്റെ ഭാരം നരേന്ദ്രനിലായി. ഒരു തൊഴിൽ തേടി നരേന്ദ്രൻ അലഞ്ഞു, സമ്പാദ്യങ്ങളൊന്നും ഇല്ലായിരുന്നതിനാൽ കുടുംബം പട്ടിണിയിലായി. കിട്ടിയ തൊഴിലുകൾ ഒന്നും കുടുംബത്തിൻ്റെ പട്ടിണി മാറ്റാൻ ഉതകില്ലായിരുന്നു. കുടുംബാംഗങ്ങളെല്ലാം തന്നെ ഈശ്വരനെ പഴിക്കാൻ തുടങ്ങി. നരേന്ദ്രനിൽ ഈശ്വരവിശ്വാസത്തിൻ്റെ അടിത്തറപാകിയ മാതാവു പോലും ഈശ്വരനെ നിന്ദിക്കാൻ തുടങ്ങിയപ്പോൾ, പട്ടിണിയും കഷ്ടപ്പടും ഈശ്വരനുണ്ടെങ്കിൽ എന്തിന്‌ സൃഷ്ടിച്ചു എന്ന് നരേന്ദ്രൻ ചിന്തിക്കാൻ തുടങ്ങി. പ്രശ്നപരിഹാരത്തിനായി ശ്രീരാമകൃഷ്ണനടുത്തെത്തിയ നരേന്ദ്രനോട്‌ കഷ്ടപ്പാട്‌ മാറാൻ പ്രാർത്ഥിക്കാനാണ്‌ അദ്ദേഹം പറഞ്ഞത്‌. എന്നാൽ അതിനായി കാളീ ക്ഷേത്രത്തിലെത്തിയ നരേന്ദ്രനു 'ഭക്തി നൽകിയാലും, അറിവു നൽകിയാലും, വൈരാഗ്യം നൽകിയാലും' എന്നു മാത്രമേ പ്രാർത്ഥിക്കാൻ കഴിഞ്ഞുള്ളു. നരേന്ദ്രനിൽ സന്തുഷ്ടനായ ഗുരു, കുടുംബത്തിൻ്റെ ബുദ്ധിമുട്ടുകൾ മാറാൻ അനുഗ്രഹം നൽകിയത്രെ.


1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി, നരേന്ദ്രനും മറ്റുള്ളവരും ചേർന്ന് ഗുരുവിനെ ഗംഗാതീരത്ത്‌ സംസ്കരിച്ചു. ഗുരുവിൻ്റെ ആശയങ്ങളും ഉപദേശങ്ങളും പ്രചരിപ്പിക്കണമെന്ന് നരേന്ദ്രൻ്റെ നേതൃത്വത്തിൽ ശിഷ്യന്മാർ തീരുമാനമെടുത്തു. ശ്രീരാമകൃഷ്ണ ഭക്തനായിരുന്ന സുരേന്ദ്രനാഥ ദത്തയുടെ സാമ്പത്തിക സഹായത്തോടെ കൊൽക്കത്തക്കടുത്ത്‌ വരാഹനഗരം എന്ന ഒരു ചെറുപട്ടണത്തിൽ ഒരു പഴയ കെട്ടിടം വാടകക്കെടുത്ത്‌ ആദ്യത്തെ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങി. അതിനു ശേഷം ലൗകിക ബന്ധങ്ങൾ പൂർണ്ണമായി വെടിഞ്ഞ്‌ ആശ്രമത്തിനായി ജീവിക്കാൻ തീരുമാനിച്ചു.
ശ്രീരാമകൃഷ്ണൻ്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. വരാണസി, അയോദ്ധ്യ വഴി ഹിമാലയപ്രദേശങ്ങളിൽ ആയിരുന്നു 1888-ലെ ആദ്യത്തെ യാത്ര. ആ യാത്രയിൽ ഹത്രാസ്‌ തീവണ്ടിസ്റ്റേഷനിൽ നിന്നും പരിചയപെട്ട ശരത്ചന്ദ്ര ഗുപ്തൻ എന്നയാളാണ്‌ വിവേകാനന്ദൻ്റെ ആദ്യശിഷ്യനായ സദാനന്ദൻ. തെക്കേ ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിവേകാനന്ദൻ 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ(പാലക്കാട്) എത്തി. ഇവിടെ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണ ഗുരു മുതലായവരെ കണ്ട്‌ വിവേകാനന്ദൻ സന്തുഷ്ടനായി. ചട്ടമ്പിസ്വാമികളാണ്‌വിവേകാനന്ദന്‌ ചിന്മുദ്രയുടെരഹസ്യം വെളിപ്പെടുത്തികൊടുത്തത്‌. എങ്കിലും കേരളത്തിലെ ജാതിതിരിവിലും അനാചാരങ്ങളിലും അസ്വസ്ഥനായ സ്വാമികൾ മതപരിവർത്തനം നടത്തിയ താഴ്ന്നജാതിക്കാർക്ക് കിട്ടുന്ന സ്വാതന്ത്ര്യം പോലും മറ്റുളവർക്ക് ലഭിക്കുന്നില്ല എന്ന അവസ്ഥകണ്ട് ഈ മലബാറുകാരെല്ലാം മതഭ്രാന്തന്മാരാണ്‌ഇവരുടെ വീടുകളത്രയും ഭ്രാന്താലയവും എന്നഭിപ്രായപ്പെട്ടു. പിന്നീട്‌ രാമേശ്വരം വഴി കന്യാകുമാരിയിലെത്തിയ സ്വാമികൾ, തൻ്റെ ഹിമാലയം മുതൽ കന്യാകുമാരി വരെ നീണ്ട യാത്രയിൽ കണ്ടത്‌ മഹത്തായൊരു പൈതൃകം നിരക്ഷരതയിലും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുപോകുന്നതാണ്‌. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം മണിക്കൂറുകളോളം അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌. അക്കാലത്ത്‌ ഷിക്കാഗോ സർവ്വമതസമ്മേളനത്തെ കുറിച്ച്‌ അറിവുണ്ടായിരുന്ന ശിഷ്യന്മാർ അതിനുള്ള പണവും പിരിച്ചെടുത്ത്‌ വിവേകാനന്ദൻ്റെ അടുത്ത്‌ എത്തിയപ്പോൾ വിവേകാനന്ദൻ ആവശ്യപ്പെട്ടത്‌ അത്‌ പാവപ്പെട്ടവർക്ക്‌ വിതരണം ചെയ്യാനാണ്‌.

ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു ശങ്കരാചാര്യരുടെ വ്യാഖ്യാനപ്രകാരമുള്ള വേദാന്തദർശനങ്ങളിലാണ് ഹിന്ദുത്വത്തിൻ്റെ ആത്മാവ് കുടികൊള്ളുന്നതെന്ന് വിവേകാനന്ദൻ വിശ്വസിച്ചിരുന്നു. അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു 
ഓരോ ആത്മാവും ലീനമായി ദൈവികമാണ്എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ.വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്മാനവസേവയാണ് യഥാർത്ഥ മാധവസേവ.വിവേകാനന്ദന് തൻ്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് 'ജീവനാണ് ശിവൻ' (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ(സാധുക്കളിലൂടെ ദൈവത്തെ സേവിക്കുക)എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി.

ദരിദ്രരേയും കഷ്ടപ്പെടുന്നവരേയും സഹായിക്കാൻ ഏറെ ഉത്സാഹിച്ച വിവേകാനന്ദൻ സർവ്വസംഗ പരിത്യാഗിയായി വേദാന്തധർമ്മത്തിലധിഷ്ഠിതമായ നിരപേക്ഷമായ കർമ്മം ചെയ്യാനാണ്‌ ആവശ്യപെട്ടത്‌.

“ ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാൻ നിബോധിത ”

1892 ഡിസംബറിൽ കന്യാകുമാരിയിലെ പാറപ്പുറത്ത് ധ്യാനത്തിലിരിക്കുമ്പോഴാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സ്വാമി തീരുമാനിച്ചത്. 1893-ൽ വിവേകാനന്ദൻ തൻ്റെ സുഹൃത്തും ശിഷ്യനുമായിരുന്ന ഖെത്രി രാജാവിൻ്റെ അടുത്തെത്തി. അദ്ദേഹത്തിൻ്റെ നിർബന്ധം മൂലമാണ്‌ വിവേകാനന്ദൻ എന്ന പേര്‌ സ്ഥിരമായി സ്വീകരിച്ചത്‌. അദ്ദേഹത്തിൻ്റെ തന്നെ നിർബന്ധം മൂലം വിവേകാനന്ദൻ ഷികാഗോയിലേക്‌ പോകുവാൻ തീരുമാനിച്ചു. 1893 ജനുവരി 12-ന്‌ ഖെത്രി രാജാവ്‌ നൽകിയ ടിക്കറ്റിൽ വിവേകാനന്ദൻ മുംബൈ തുറമുഖത്തുനിന്ന് പെനിൻസുലാർ എന്ന കപ്പലിൽ ലോകപര്യടനത്തിനായി പുറപ്പെട്ടു. സിംഗപ്പൂർ, ഹോങ്കോങ്ങ്‌, ചൈന, ജപ്പാൻ, കാനഡ തുടങ്ങിയ പ്രദേശങ്ങൾ യാത്രക്കിടയിൽ അദ്ദേഹം സന്ദർശിച്ചു.കാനഡയിലെ വാൻകൂവറിൽ നിന്ന് ഷിക്കാഗോയിലെത്തിയ വിവേകാനന്ദൻ, മേളയുടെ അന്വേഷണ വിഭാഗത്തിൽ നിന്നും മതസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇനി സാധിക്കില്ല എന്ന മറുപടിയാണ്‌ ലഭിച്ചത്‌. കൈയിൽ പണമില്ലാതെ അലഞ്ഞ വിവേകാനന്ദൻ പൗരസ്ത്യ ആശയങ്ങളിൽ താൽപര്യമുള്ളവനും ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിൽ പ്രൊഫസറും ആയിരുന്ന ജെ. എച്ച്‌. റൈറ്റിനെ പരിചയപെട്ടു. റൈറ്റിൻ്റെ സഹായം കൊണ്ടാണ്‌ വിവേകാനന്ദന്‌ മേളയിൽ സ്വയം പ്രതിനിധീകരിക്കാൻ സാധിച്ചത്‌. മതമഹാസമ്മേളനത്തിൻ്റെ നിർവാഹകസമിതിക്ക് ജെ.എച്ച്.റൈറ്റ് ഇങ്ങനെ എഴുതി: 'ഈ ഭാരതീയ സന്ന്യാസി നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചുചേർത്താലും അവരെക്കാളും വലിയ പണ്ഡിതനാണ്. എങ്ങനെയെങ്കിലും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അങ്ങനെയാണ് സ്വാമി വിവേകാനന്ദൻ ഷിക്കാഗോ സമ്മേളനത്തിൽ പ്രതിനിധിയായി സ്വീകരിക്കപ്പെട്ടത്. 1893 സെപ്റ്റംബർ11ന്  മേളയിൽ കൊളംബസ്‌ ഹാളിൽ നടത്തിയ 'അമേരിക്കയിലെ എൻ്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു.കൊളംബസ് അമേരിക്കയിലെത്തിയതിൻ്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് ലോക കൊളംബസ് എക്സ്പോസിയേഷൻ്റെ ഭാഗമായ ലോകമത സമ്മേളനമയിരുന്നു അത്. പത്രങ്ങളും മറ്റും വിവേകാനന്ദന്‌ നല്ല പ്രസിദ്ധി നേടി കൊടുത്തു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി.

1894ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി. 'കർമയോഗ'ത്തെക്കുറിച്ച് ന്യൂയോർക്കിൽ വെച്ച് പ്രഭാഷണം നടത്തിയ സ്വാമിജി വീണ്ടും ലണ്ടനിലെത്തി. 1897 ജനവരി 15ന് ഏതാനും പാശ്ചാത്യശിഷ്യരുമൊത്ത് കൊളംബോ തുറമുഖത്തെത്തി. കൊളംബോയിൽനിന്ന് രാമേശ്വരത്തിനടുത്തുള്ള പാമ്പനിൽ വന്നിറങ്ങിയ സ്വാമിജിക്ക് ഭാരതത്തിൽ വൻസ്വീകരണമായിരുന്നു ലഭിച്ചത്.ഇംഗ്ലണ്ടിലെ പ്രവർത്തനങ്ങൾ അഭേദാനന്ദനേയും അമേരിക്കയിലെ പ്രവർത്തനങ്ങൾ ശാരദാനന്ദനേയും ഏൽപ്പിച്ച വിവേകാനന്ദൻ മൂന്നുവർഷത്തോളമെടുത്ത പ്രവർത്തനങ്ങൾക്ക്‌ ശേഷം സ്വാമിനി നിവേദിത (മർഗരറ്റ് നോബിൾ) അടക്കമുള്ള പാശ്ചാത്യശിഷ്യരുമൊത്ത്‌ കൊളംബോയിലും അവിടുന്ന് തമിഴ്‌നാട്ടിലെ പാമ്പനിലും എത്തിയ വിവേകാനന്ദൻ ഭാവിഭാരതത്തെ എങ്ങനെ രൂപപ്പെടുത്താം എന്ന പ്രഭാഷണ പരമ്പരയിൽ മുഴുകി. പിന്നീട്‌ വിവേകാനന്ദൻ ചെന്നൈയിൽ നിന്നും കൊൽക്കത്തക്ക്‌ കപ്പൽ കയറി. കൊൽക്കത്തയിലെത്തിയ വിവേകാനന്ദൻ സന്യാസി മഠങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.ബാഗ്‌ ബസാറിൽ നിവേദിതാ വിദ്യാലയവുംസ്ത്രീകൾക്കായി ശാരദാമഠവും സ്ഥാപിച്ചു. അപ്പോഴേക്കും ആസ്ത്മയും തുടർച്ചയായ പ്രവർത്തനവും വിവേകാനന്ദൻ്റെ ആരോഗ്യം നശിപ്പിച്ചിരുന്നു. 1899-ൽ അനാരോഗ്യം വകവെക്കാതെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക്‌ അദ്ദേഹം കപ്പൽ കയറി. അമേരിക്കൻ ലണ്ടൻ പര്യടനത്തിനു ശേഷം 1900-ൽ പാരീസിൽ നടന്ന മത ചരിത്ര മഹാസഭയിൽ പങ്കുകൊണ്ടു. അവിടുന്ന് വിയന്ന, കെയ്‌റോ വഴി വീണ്ടും ഇന്ത്യയിലെത്തി.

ഇന്ത്യയിലെത്തിയ വിവേകാനന്ദൻ്റെ ആരോഗ്യം വളരെ മോശമായിരുന്നു. എന്നിരുന്നാലും ഇന്ത്യയെമ്പാടും വിശ്രമമില്ലാതെ സഞ്ചരിച്ചു, മഠാധിപതിയുടെ ചുമതലകൾ കൃത്യമായി ചെയ്തു. 1902 ജൂലൈ 4 വെള്ളിയാഴ്ച 39-ാംവയസ്സിൽ രാത്രി ശിഷ്യരുടെ സംഗീതം ആസ്വദിച്ചിരുന്ന വിവേകാനന്ദൻ പെട്ടെന്ന് ഒരു ശിഷ്യനോട്‌ തൻറെ കാൽ ഒന്നു തിരുമ്മിത്തരാൻ ആവശ്യപ്പെട്ടു. ആ ഇരുപ്പിൽ ധ്യാനത്തിൽ പ്രവേശിച്ച വിവേകാനന്ദൻ സമാധിയാകുകയാണുണ്ടായത്‌.

★★★★★

Courtesy : Wiki

Wednesday 8 January 2020

Non Resident Indian Day


എല്ലാ വർഷവും ജനുവരി ഒൻപത് ഭാരതീയ പ്രവാസി ദിനമായി ആചരിക്കുന്നു.  മഹാത്മാ ഗാന്ധി 1915 ജനുവരി ഒൻപതിനാണ്  ദക്ഷിണാഫ്രിക്കയിൽനിന്നും മടങ്ങി മുംബൈയിലെത്തിയത്. ഇതിൻ്റെ  ഓർമ്മദിനവും കൂടിയാണ് പ്രവാസി ദിനം.  കേന്ദ്ര വിദേശ മന്ത്രാലയം,  The Federation of Indian Chambers of Commerce and Industry (FICCI), The Confederation of Indian Industries(CII) ,the Ministry of Development of North Eastern Region എന്നിവർ ചേർന്നാണ് ഈ ദിനമാഘോഷിക്കുന്നത്. 2003 മുതൽ പ്രവാസി ദിനമാഘോഷിക്കുന്നു.  കേരളത്തിലെ കൊച്ചിയിലായിരുന്നു 2013-ൽ(11-ാമത്) ഭാരതീയ പ്രവാസി ദിനാഘോഷത്തിൻ്റെ കേന്ദ്രം. 2017-ലെ പ്രവാസി ദിനാഘോഷം ബാംഗ്ലൂരിലായിരുന്നു.  2019 ലെ വിഷയം : "Role of Indian Diaspora in building a New India".

★★★★★

Courtesy : http://www.pbd-india.com , http://www.mea.gov.in/pravasi -bharatiya-divas.htm , www.pbdindia.gov.in

January 7 - Christmas

 

ജൂലിയൻ കലണ്ടർ പ്രകാരം ഗ്രിഗോറിയൻ കലണ്ടറിലെ ജനുവരി  ഏഴിനാണ് ക്രസ്തുമസ്  ദിനം.  ജൂലിയൻ കലണ്ടറിൽ ഈ ദിനമാണ് ഡിസംബർ 25.  റഷ്യ, ഉക്രൈൻ, ഇസ്രയേൽ (ചില ഭാഗങ്ങളിൽ) തുടങ്ങിയ പല രാജ്യങ്ങളിലും ഈ ദിവസമാണ് ക്രിസ്തുമസ്.

ജൂലിയസ് സീസറുടെ നിർദേശപ്രകാരം റോമൻ കലണ്ടർ പരിഷ്കരിച്ചാണ് ജൂലിയൻ കലണ്ടർ രൂപീകരിച്ചത്.

ലോകത്ത് ഭൂരിഭാഗം ജനങ്ങളും ഗവൺമെൻ്റും പിൻതുടരുന്നത് ഗ്രിഗോറിയൻ കലണ്ടറാണ്. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.  1582-ൽ പോപ്പ് ഗ്രിഗോറി XIII (Pope Gregory XIII) നാണ് ലോകമെമ്പാടും ഗ്രിഗോറിയൻ കലണ്ടർ പിൻതുടരാൻ ആഹ്വാനം ചെയ്തത്.

ജനുവരി
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.

ഫെബ്രുവരി
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.

മാർച്ച്
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.

ഏപ്രിൽ
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.

മേയ്
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.

ജൂൺ
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.

ജൂലൈ
ക്വിൻ്റിലസ്എന്ന് ആദ്യം പേരു നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.

ഓഗസ്റ്റ്
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.

സെപ്റ്റംബർ
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.

ഒക്ടോബർ
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം

നവംബർ
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.

ഡിസംബർ
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസം‌ബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.


★★★★★
Courtesy : Telegraph News UK, wiki

Saturday 4 January 2020

January 4- Braille Day


അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന അതിപ്രശസ്തമായ ബ്രെയിൽ ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയിൽ.ജനനം : 4  ജനുവരി 1809 മരണം :  6 ജനുവരി 1852 

അദ്ദേഹത്തിൻ്റെ  ജന്മദിനം (4  ജനുവരി ) ലോക ബ്രെയിൽ ദിനമായി ലോകം ആദരിക്കുന്നു.

ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം നൽകി. ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിത്തിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.

സാമാന്യം സമ്പന്നരായ മാതാപിതാക്കൾക്ക് നാലുമക്കളിൽ ഇളയവനായിരുന്നു ലൂയി. തുകലുൽപ്പന്നങ്ങളുടെ നിർമ്മാണമായിരുന്നു. പിതാവിൻ്റെ വ്യവസായങ്ങളിൽ പ്രധാനം. മൂന്നുവയസ്സായ ലൂയി ഒരു ദിവസം തുകലുൽപ്പന്നങ്ങൾ തയ്ക്കുന്ന വലിയ സൂചി കൊണ്ട് കളിക്കവേ അബദ്ധവശാൽ അത് ഒരു കണ്ണിൽ തുളച്ചു കയറി. ഏറ്റവും വിദഗ്ദ്ധമായ ചികിൽസ ലഭിച്ചിട്ടും കാഴ്ച സുഖപ്പെടുത്താനായില്ല. തന്നെയുമല്ല ഏതാനം ആഴ്ചകൾക്കുള്ളിൽ മറ്റെ കണ്ണിനും കൂടി അണുബാധയുണ്ടായി. ചികിൽസ തുടർന്നു കൊണ്ടിരുന്നെങ്കിലും അഞ്ചാം വയസ്സിൽ ലൂയി പൂർണ്ണ അന്ധത ബാധിച്ചു കഴിഞ്ഞിരുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ പരിപാലനവും പ്രോൽസാഹനവും കൊണ്ട് ശാരീരിക വെല്ലുവിളിയുമായി ബാല്യത്തിൽ തന്നെ പൊരുതപ്പെടുകയും അതിജീവിക്കാൻ കരുത്താർജ്ജ്ജിക്കുകയുമായിരുന്നു ലൂയി.

പഠിക്കാൻ സമർഥനും അധ്വാനശീലനുമായിരുന്ന ലൂയി ലോകത്തിലെ തന്നെ ആദ്യത്തെ അന്ധവിദ്യാലയത്തിൽ ചേർന്നു . ഒരു തട്ടികൂട്ടൽ സ്ഥാപനമായിരുന്നു ആ സ്കൂൾ.

അന്ധത അനുഭവിച്ചിട്ടില്ലാത്ത വലൻ്റെയിൻ ഹാഉയി രൂപം നൽകിയ ഹാഉയി സമ്പ്രദായമായിരുന്നു അന്നത്തെ അന്ധവിദ്യാർഥികൾ പിന്തുടർന്നിരുന്നത്. കാർഡ്ബോഡ് സമാനമായ കട്ടി കടലാസ്സിൽ അക്ഷരത്തിന്റെ മുദ്രകൾ പതിപ്പിച്ചു കൈകൾ കൊണ്ട് തപ്പി വായിച്ചെടുക്കുന്ന രീതിയായിരുന്നു ഇത്. ഭീമമായ ഉല്പാദനചെലവും, ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങൾ രേഖപ്പെടുന്നു എന്നതുമെല്ലാം ഈ രീതിയുടെ ന്യൂനതകളായിരുന്നു.

ഈ സംവിധാനത്തിലൂടെ തന്നെ ലൂയി സിലബസ്സ് പൂർത്തിയാക്കി. ഉടൻ തന്നെ അവിടെ അധ്യാപകനായി നിയമിതനുമായി. 20-ാം വയസ്സായപ്പൊഴേക്കും പ്രഫസർ പദവി ലഭിക്കുകയുണ്ടായി. ചരിത്രം , ഗണിതം, ജ്യോമിതി എന്നിവയായിരുന്നു ലൂയി പഠിപ്പിച്ചിരുന്നത്.നല്ലൊരു സംഗീതജ്ഞൻ കൂടിയായിരുന്നു ലൂയി.

"ആശയ വിനിമയത്തിനു തുറന്നു കിട്ടുന്ന പാതയായിരിക്കും വിജ്ഞാനത്തിനു തുറന്നു കിട്ടുന്ന പാത. അപഹസിക്കപ്പെടാനും സഹതാപം മാത്രം ഏറ്റുവാങ്ങി കഴിയാനുമല്ല ഞങ്ങളുടെ വിധിയെങ്കിൽ ആശയ വിനിമയം ഫലവത്തായ രീതിയിൽ ഞങ്ങൾക്ക് സാധ്യമാകണം" എന്നു ലൂയിസ് ഒരിക്കൽ എഴുതുകയുണ്ടായി. ആ തത്ത്വം പ്രാവർത്തികമാക്കല്ലായിരുന്നു ലൂയിസിന്റെ ജീവിതം.

ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങൾ എഴുതി കൈമാറാനും ഇരുട്ടത്ത് തന്നെ വിരൽ സ്പർശം കൊണ്ട് അത് വായിക്കാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിനുണ്ടായിരുന്നു. ഇത് കുറേകൂടി ലഘൂകരിച്ച് പരഷ്ക്കരിക്കാവുന്നതാണെന്നു ലൂയിക്ക് ബോധ്യപ്പെട്ടു. അവിശ്രാന്ത അധ്വാനമയിരുന്നു പിന്നീടങ്ങോട്ട്. കേവലം പതിനഞ്ചു വയസ്സുമാത്രമായിരുന്നു. ലിപി വികസിപ്പിച്ചെടുത്ത ഉപജ്ഞാതാവിൻ്റെ പ്രായം . ബാല്യത്തിൽ തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത് പോലെയുള്ള തുകൽതുന്നുന്ന വലിയ സൂചി തന്നെയാണ് പുതിയ ലിപി എഴുതാനുപയോഗിക്കുന്ന തൂലിക. അധികം താമസിയാതെ തന്നെ തന്റെ ഇഷ്ടകലയായ സംഗീതം രേഖപ്പെടുത്താനുള്ള സംവിധാനവും കൂടി പുതിയ ലിപിസമ്പ്രദായത്തിലൂടെ ലൂയി വികസിപ്പിച്ചു.


©Syamu vellanad dictionary

Courtesy : The Hindu, Wiki,


Thursday 2 January 2020

മന്നം ജയന്തി

മന്നം ജയന്തി - 02 ജനുവരി

കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത്‌ പത്മനാഭൻ (2 ജനുവരി 1878 - 25 ഫെബ്രുവരി 1970). അദ്ദേഹത്തിൻ്റെ ജന്മദിനം മന്നം ജയന്തിയായി കേരളത്തിൽ ആഘോഷിക്കുന്നു. നായർ സർവീസ്‌ സൊസൈറ്റിയുടെ(NSS) സ്ഥാപകനാണ് ഇദ്ദേഹം . ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

1893-ൽ അദ്ദേഹത്തിന്റെ 16-ാം വയസ്സിൽ കാഞ്ഞിരപ്പള്ളി പള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിനെ കോട്ടയം റേഞ്ച് ഇൻസ്പക്ടറായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷത്തോളം  അദ്ധ്യാപകനായി പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ സേവനം. ചങ്ങനാശ്ശേരി സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് ഗൃഹപാഠം ചെയ്യാതെ വികൃതി കാട്ടിയ കുട്ടിയെ ബഞ്ച് ക്ലാസിന് വെളിയിൽ വച്ച് അതിൻ്റെ പുറത്ത് കയറ്റി നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ട് വന്ന പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കയറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തൻ്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു. അതിനുശേഷം 1905-ൽ അഭിഭാഷകനായി.

1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക്‌ ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട്‌ മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.

1878-ൽ ജനനം
1893-അദ്ധ്യാപകൻ
1905-ൽ അഭിഭാഷകൻ
1914-നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
1915-നായർ സർവീസ്‌ സൊസൈറ്റി സ്ഥാപിച്ചു.
1929-ഗുരുവായൂർ സത്യാഗ്രഹത്തിന്‌ നേതൃത്വം നൽകി.
1947-നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സർ സി.പി ഭരണത്തിനെതിരെ സമരം ചെയ്തു.
1949-തിരുവിതാംകൂർ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായി.
1959-ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.
1959-വിമോചന സമരത്തിന്‌ നേതൃത്വം നൽകി.
1960-എൻ.എസ്.എസ്. എൻ‌ജിനീയറിങ് കോളജ് സ്ഥാപിച്ചു.
1966-പത്മഭൂഷൺ ലഭിച്ചു
1970-മരണം