മന്നം ജയന്തി - 02 ജനുവരി
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മന്നത്ത് പത്മനാഭൻ (2 ജനുവരി 1878 - 25 ഫെബ്രുവരി 1970). അദ്ദേഹത്തിൻ്റെ ജന്മദിനം മന്നം ജയന്തിയായി കേരളത്തിൽ ആഘോഷിക്കുന്നു. നായർ സർവീസ് സൊസൈറ്റിയുടെ(NSS) സ്ഥാപകനാണ് ഇദ്ദേഹം . ഇദ്ദേഹത്തെ അന്നത്തെ രാഷ്‌ട്രപതി ഭാരത കേസരി സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. പത്മഭൂഷൺ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
1893-ൽ അദ്ദേഹത്തിന്റെ 16-ാം വയസ്സിൽ കാഞ്ഞിരപ്പള്ളി പള്ളിക്കൂടത്തിലെ രണ്ടാം വാദ്ധ്യാരായി അദ്ദേഹത്തിനെ കോട്ടയം റേഞ്ച് ഇൻസ്പക്ടറായിരുന്ന സി.കൃഷ്ണപിള്ള നീയമിച്ചു. അഞ്ചുരൂപായായിരുന്നു ശമ്പളം. തുടർന്ന് 10 വർഷത്തോളം അദ്ധ്യാപകനായി പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി, മഴവന്നൂർ, പായിപ്പാട്, തുരുത്തി, കൊണ്ടൂർ, തുറവൂർ, പെരുന്ന, കിളിരൂർ, ചങ്ങനാശ്ശേരി തുടങ്ങീയ സ്കൂളുകളിലായിരുന്നു ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ സേവനം. ചങ്ങനാശ്ശേരി സ്കൂളിൽ പഠിപ്പിച്ചിരുന്ന കാലത്ത് ഗൃഹപാഠം ചെയ്യാതെ വികൃതി കാട്ടിയ കുട്ടിയെ ബഞ്ച് ക്ലാസിന് വെളിയിൽ വച്ച് അതിൻ്റെ പുറത്ത് കയറ്റി നിർത്തി. കുട്ടിയുടെ കരച്ചിൽ കേട്ട് വന്ന പ്രഥമാദ്ധ്യാപകനായ വെങ്കിടാചലമയ്യർ അദ്ദേഹത്തോട് ചോദിക്കാതെ കുട്ടിയെ തിരിച്ചു ക്ലാസ്സിൽ കയറ്റുകയും ഇതേ തുടർന്ന് അദ്ദേഹം തൻ്റെ അദ്ധ്യാപന ജീവിതം രാജിവെക്കുകയും ചെയ്തു. അതിനുശേഷം 1905-ൽ അഭിഭാഷകനായി.
1901 ൽ അദ്ദേഹം മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ൽ അവർ ആകസ്മികമായി മരണപ്പെട്ടു. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ഒരു മകളുണ്ടായിരുന്നു. പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മയെ വിവാഹം ചെയ്തു. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ച മാധവിയമ്മ അതുമൂലം ആദ്യത്തെ വനിതാ നിയമസഭാംഗമായി അറിയപ്പെട്ടിരുന്നു. മന്നം ജീവിച്ചിരിയ്ക്കേത്തന്നെയായിരുന്നു ഇവരുടെയും അന്ത്യം.
1878-ൽ ജനനം
1893-അദ്ധ്യാപകൻ
1905-ൽ അഭിഭാഷകൻ
1914-നായർ ഭൃത്യ ജനസംഘം സ്ഥാപിച്ചു.
1915-നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ചു.
1929-ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകി.
1947-നാഷണൽ കോൺഗ്രസ്സിൽ ചേർന്ന് അന്നത്തെ സർ സി.പി ഭരണത്തിനെതിരെ സമരം ചെയ്തു.
1949-തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി.
1959-ഭാരത കേസരി സ്ഥാനം രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു.
1959-വിമോചന സമരത്തിന് നേതൃത്വം നൽകി.
1960-എൻ.എസ്.എസ്. എൻജിനീയറിങ് കോളജ് സ്ഥാപിച്ചു.
1966-പത്മഭൂഷൺ ലഭിച്ചു
1970-മരണം
Good. Can you post m.ed notes in your in your blog
ReplyDeleteSure...for which subject you need notes?
Delete