ജൂലിയൻ കലണ്ടർ പ്രകാരം ഗ്രിഗോറിയൻ കലണ്ടറിലെ ജനുവരി ഏഴിനാണ് ക്രസ്തുമസ് ദിനം. ജൂലിയൻ കലണ്ടറിൽ ഈ ദിനമാണ് ഡിസംബർ 25. റഷ്യ, ഉക്രൈൻ, ഇസ്രയേൽ (ചില ഭാഗങ്ങളിൽ) തുടങ്ങിയ പല രാജ്യങ്ങളിലും ഈ ദിവസമാണ് ക്രിസ്തുമസ്.
ജൂലിയസ് സീസറുടെ നിർദേശപ്രകാരം റോമൻ കലണ്ടർ പരിഷ്കരിച്ചാണ് ജൂലിയൻ കലണ്ടർ രൂപീകരിച്ചത്.
ലോകത്ത് ഭൂരിഭാഗം ജനങ്ങളും ഗവൺമെൻ്റും പിൻതുടരുന്നത് ഗ്രിഗോറിയൻ കലണ്ടറാണ്. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്. 1582-ൽ പോപ്പ് ഗ്രിഗോറി XIII (Pope Gregory XIII) നാണ് ലോകമെമ്പാടും ഗ്രിഗോറിയൻ കലണ്ടർ പിൻതുടരാൻ ആഹ്വാനം ചെയ്തത്.
ജനുവരി
റോമൻ സാഹിത്യത്തിലെ ആരംഭങ്ങളുടെ ദൈവമായ ജാനസ് ലാനുയാരിയസ് എന്ന ദേവന്റെ പേരാണ് ഗ്രിഗോറിയൻ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് നൽകിയിരിയ്ക്കുന്നത്.
ഫെബ്രുവരി
ലാറ്റിൻ ഭാഷയിൽ ശുദ്ധീകരണംഎന്നർത്ഥം വരുന്ന ഫെബ്രും എന്ന വാക്കിൽ നിന്നാണ് ഈ പേര് നൽകിയിരിയ്ക്കുന്നത്.
മാർച്ച്
റോമാക്കാരുടെ യുദ്ധദേവനായിരുന്ന മാർസ്ഇൽ നിന്നാണ് ഈ പേര് വന്നത്.
ഏപ്രിൽ
തുറക്കുക എന്നർത്ഥം വരുന്ന aperire എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് വന്നത്.വസന്തത്തിന്റെ തുടക്കമാണ് ഇവിടെ ഉദ്ദേശിച്ചിരിയ്ക്കുന്നത്.
മേയ്
ഗ്രീക്ക് ദേവതയായ മായിയയുടെ പേരാണ് ഈ മാസത്തിന് നൽകിയിരിയ്ക്കുന്നത്.
ജൂൺ
ജൂപിറ്റർ ദേവന്റെ ഭാര്യയായി പുരാതന റോമക്കാർ കരുതിയിരുന്ന ജൂനോയിൽ നിന്നുമാണ് ജൂൺ എന്ന പേർ സ്വീകരിച്ചത്.
ജൂലൈ
ക്വിൻ്റിലസ്എന്ന് ആദ്യം പേരു നൽകി. ശേഷം ജൂലിയസ് സീസർ ജനിച്ചത് ഈ മാസത്തിലായതിനാൽ ജുലൈ എന്ന് പുനർനാമകരണം ചെയ്തു.
ഓഗസ്റ്റ്
പുരാതന റോമൻ കലണ്ടരിൽ ആറാമത്തെ മാസമായി കരുതിയിരുന്നതിനാൽ ആറാമത്എന്നർത്ഥം വരുന്ന സെക്റ്റിലിസ്എന്ന ലാറ്റിൻ വാക്കാണ് ആദ്യം ഉപയോഗിച്ചത്.പിന്നീട് അഗസ്റ്റസ് ചക്രവർത്തിയുടെ ബഹുമാനാർത്ഥം ഓഗസ്റ്റ് എന്ന പേര് നൽകി.
സെപ്റ്റംബർ
ലാറ്റിൻ ഭാഷയിൽ ഏഴ് എന്ന് അർത്ഥം വരുന്ന സെപ്റ്റംഎന്ന പദം ആണ് പേരിനടിസ്ഥാനം.
ഒക്ടോബർ
ലാറ്റിൻ ഭാഷയിൽ എട്ട് എന്നർത്ഥം വരുന്ന ഒക്റ്റോ എന്ന പദമാണ് പേരിനടിസ്ഥാനം
നവംബർ
ഒൻപത് എന്നർത്ഥം വരുന്ന നോവംഎന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ് ഈ പേര് സ്വീകരിച്ചത്.
ഡിസംബർ
ലാറ്റിൻ ഭാഷയിൽ പത്ത് എന്നർത്ഥം വരുന്ന ഡിസംബർ റോമൻ കലണ്ടറിൽ പത്താമത്തെ മാസമായിരുന്നു.
★★★★★
Courtesy : Telegraph News UK, wiki
Good
ReplyDelete