ഭാരതത്തിൽ എല്ലാ വർഷവും ജനുവരി 15 കരസേനാ ദിനമായി ആചരിക്കുന്നു. സ്വാതന്ത്ര്യാനന്തരം 1949ജനുവരി 15-ന് ഇന്ത്യൻ കരസേനാ സൈനിക മേധാവിപ്പട്ടം ബ്രട്ടീഷുകാരനായ ജനറൽ സർ (ഫ്രാൻസിസ് റോബർട്ട്) റോയ് ബുക്കറിൽ നിന്നും ഭാരയതീയനായ ലഫ്റ്റനൻ്റ് ജനറൽ(പിന്നീട് ജനറലൽ റാങ്കും അതിനു ശേഷം ഫീൽഡ് മാർഷൽ എന്ന റാങ്കുകളിലുമെത്തി) കെ എം കരിയപ്പ (Kodandera Kipper Madappa Cariappa) (കമാൻഡർ ഇൻ ചീഫ്/Commander-in-Chief ) അധികാരമേറ്റു. ഇതിൻ്റെ ഓർമ്മയ്ക്കായാണ് എല്ലാവർഷവും ജനുവരി 15-ന് ദേശീയ കരസേനാ ദിനംആചരിക്കുന്നത്.
കമാൻഡർ ഇൻ ചീഫ് എന്ന തസ്തിക 1955 മുതൽ ചീഫ് ഓഫ് ആർമി സ്റ്റാഫ് (Chief of the Army Staff/COAS) എന്ന പേരിലറിയപ്പെടുന്നു.
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കമാൻഡർ ഇൻ ചീഫ് - ജനറൽ സർ റോബർട്ട് മക്ഗ്രേഗോർ മക്ഡൊണാൾഡ് ലോക്കാർട്ട്(General Sir Robert McGregor MacDonald Lockhart) (ബ്രട്ടീഷ് പൗരൻ)
ഭാരതീയ കരസേനയുടെ രണ്ടാമത്തെ കമാൻഡർ ഇൻ ചീഫ് - ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബൂക്കർ(General Sir Francis Robert Roy Bucher). ഇദ്ദേഹമാണ് ഈ പദവിയിലെ അവസാനത്തെ ബ്രട്ടീഷ് സൈനികൻ.
ഭാരതീയ കരസേനയുടെ ഭാരതീയനായ ആദ്യ കമാൻഡർ ഇൻ ചീഫ് - ഫീൽഡ് മാർഷൽ കെ എം കരിയപ്പ (Kodandera Kipper Madappa Cariappa) Since 16 January 1949.
ഭാരതീയ കരസേനയുടെ അവസാനത്തെ കമാൻഡർ ഇൻ ചീഫ് - ജനറൽ രാജേന്ദ്രസിൻഹജി ജഡേജ
ഭാരതീയ കരസേനയുടെ ആദ്യത്തെ ചീഫ് ഓഫ് ആർമി സ്റ്റാഫ് - ജനറൽ രാജേന്ദ്രസിൻഹജി ജഡേജ (Since 1 April 1955)
ഭാരതീയ കരസേനാ ദിനത്തെക്കൂടാതെ ഭാരതീയവ്യോമസേനാ ദിനം (ഒക്ടോബർ 8), ഭാരതീയ നാവികസേനാ ദിനം (ഡിസംബർ 4) എന്നിവയും ഇന്ത്യയിൽ ആഘോഷിച്ചുവരുന്നു.
★★★★★
Courtesy : https://indianarmy.nic.in, Wiki
No comments:
Post a Comment